ദോഹ: കത്താറ ഇന്റർനാഷണൽ റമദാൻ ഓപ്പൺ ക്ലാസിക് ചെസ് ചാമ്പ്യൻഷിപ്പിന്റെ രണ്ട് റൗണ്ടുകൾക്ക് ശേഷം ഇന്ത്യയുടെ സയ്യിദ് അബ്ദുൾ ഖാദർ മുന്നിൽ നിൽക്കുന്നു.കത്താറ കൾച്ചറൽ വില്ലേജിലെ ബിൽഡിംഗ് 15 ലെ ഹാളിൽ നടക്കുന്ന റമദാൻ ഓപ്പൺ ക്ലാസിക് ചെസ് ചാമ്പ്യൻഷിപ്പിൽ 22 രാജ്യങ്ങളിൽ നിന്നുള്ള 90 കളിക്കാർ പങ്കെടുക്കുന്നു. ടൂർണമെന്റ് മാർച്ച് 15 വരെ നീണ്ടുനിൽക്കും.
ഖാദറിന് രണ്ട് പോയിന്റുകളുണ്ട്, സ്വന്തം നാട്ടുകാരനായ ബാലാനന്ദൻ അയ്യപ്പനെപ്പോലെ തന്നെ, എന്നാൽ ടൈ ബ്രേക്കർ കാരണം രണ്ടാമത്തേത് രണ്ടാം സ്ഥാനത്താണ്. ......

ദോഹ: വെബ് സമ്മിറ്റിൽ ഖത്തർ റിസർച്ച്, ഡെവലപ്മെന്റ്, ആൻഡ് ഇന്നൊവേഷൻ കൗൺസിൽ (ക്യുആർഡിഐ) സംഘടിപ്പിച്ച ‘റൈസിംഗ് ഇന്നൊവേറ്റർസ് മത്സരത്തിൽ’ മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ മികച്ച സമ്മാനം നേടി.
രേഖകളും പാഴ്സലുകളും കാര്യക്ഷമമായി തരംതിരിച്ചുകൊണ്ട് ലോജിസ്റ്റിക് പ്രവർത്തനങ്ങളെ പരിവർത്തനം ചെയ്യുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-പവർഡ് ലോജിസ്റ്റിക്സ് ഇന്നൊവേഷൻ, മോഡുലാർ ഓട്ടോമേറ്റഡ് സോർട്ടിംഗ് ഹബ് (മാഷ്) രൂപകൽപ്പന ചെയ്തതിനാണ് ഇന്ത്യൻ വിദ്യാർത്ഥി സംഘത്തിന് വെബ്സമ്മിറ്റിൽ സമ്മാനം നേടാനായത്.കേരളത്തിലെ കോഴിക്കോട്, കുറ്റിയാടിയിൽ നിന്നുള്ള ഹനീഷ് അബ്ദുള്ള (ഒന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി, ഇംഗ്ലണ്ട്, ലീഡ്സ് യൂണിവേഴ്സിറ്റി); ചെന്നൈ, തമിഴ്നാട്ടിൽ നിന്നുള്ള ജയ് ആദിത്യ (ഒന്നാം വർഷ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി, ബിറ്റ്സ് പിലാനി, ദുബായ് കാമ്പസ്); കേരളത്തിലെ തൃശ്ശൂരിൽ നിന്നുള്ള നിഹാൽ ആഷിക് (ദോഹ ഫോർ സയൻസ് ആൻഡ് ടെക്നോളജി സർവകലാശാലയിൽ ഒന്നാം വർഷ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി). സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നൽകിയ DHL ഖത്തറിൽ നിന്ന് അവരുടെ പദ്ധതിക്ക് നിർണായക പിന്തുണ ലഭിച്ചു. ......
ദോഹ: ദോഹ അന്താരാഷ്ട്ര മതാന്തര സംവാദ കേന്ദ്രവുമായി (ഡി. ഐ.സി.ഐ.ഡി) സഹകരിച്ച് യൂത്ത് ഫോറം ഖത്തർ സംഘടിപ്പിക്കുന്ന 12- മത് ദോഹ റമദാൻ മീറ്റ് മാർച്ച് 14 വെള്ളിയാഴ്ച നടക്കും. ......
ദോഹ: മണിയൂർ പഞ്ചായത്തിലേയും സമീപ പ്രദേശങ്ങളിലേയും സഹോദരി സഹോദരന്മാരെ ഉൾപ്പെടുത്തി മവാഖ് മഹാ ഇഫ്താർ സംഗമം പേൾ സ്കൂളിൽ സംഘടിപ്പിച്ചു. ലഹരിമുക്ത മണിയൂർ എന്ന ക്യാപ്ഷനിൽ നാട്ടിൽ നടന്നുകൊണ്ടിരിക്കുന്ന ലഹരിവിരുദ്ധ മുന്നേറ്റത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലഹരിക്കെതിരെ മവാഖിന്റെ കയ്യൊപ്പ് സംഘടിപ്പിച്ചു. ......
കൊച്ചി: അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെ ഭാഗമായി മറൈൻ ഡ്രൈവിൽ ജെസിഐ ഇടപ്പള്ളി വനിതാ വിഭാഗവും സൊസൈറ്റി ഓഫ് ഫിസിഷ്യൻ അസോസിയേറ്റ്സ് സംഘടിപ്പിച്ച " സെ നോ ടു ഡ്രഗ്സ്" ക്യാമ്പയിൻ പൊതുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടി. മയക്കുമരുന്നിന്റെ ദോഷങ്ങളെക്കുറിച്ച് ബോധവത്ക്കരിക്കാൻ പ്രതീകാത്മകമായി മെഴുകുതിരികൾ തെളിയിച്ചു. ......
കൊച്ചി: മത്സ്യമേഖലയിൽ മികവ് തെളിയിച്ച വനിതാസംരംഭകരായ എം എ അഖിലമോളെയും സംഗീത സുനിലിനെയും കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) ആദരിച്ചു. സിഎംഎഫ്ആർഐയിൽ തിങ്കളാഴ്ച നടന്ന ലോക വനിതാദിനാഘോഷ പരിപാടിയിൽ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് ഇരുവർക്കും അംഗീകാര പത്രം നൽകി.
കൊടുങ്ങല്ലൂർ സ്വദേശിയായ അഖിലമോൾ മത്സ്യകൃഷിയിലൂടെയും ബിസിനസ് കൺസൽട്ടൻസിയിലൂടെയുമാണ് സംരംഭകയായി ശ്രദ്ധനേടിയത്. ......
കൊച്ചി: കേന്ദ്ര സർക്കാർ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കടൽമണൽ ഖനന കൊള്ളക്കെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ സമര പ്രഖ്യാപന കൺവെൻഷൻ നടത്താൻ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃയോഗത്തിൽ തീരുമാനിച്ചു . 15ആം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞു എറണാകുളം ടൗൺ ഹാളിൽ വച്ച് നടത്തുന്ന പരിപാടിയിൽ ജില്ലയിലെ മുഴുവൻ നിയോജക മണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകരും പങ്കെടുക്കും.കേരളത്തിൽ വർദ്ധിച്ചു വരുന്ന ലഹരി വ്യാപനത്തിനെതിരെയും ക്രമസമാധാന തകർച്ചക്കെതിരെയും ഡിസിസിയുടെ നേതൃത്വത്തിൽ തെരുവ് സമരങ്ങളുമായി രംഗത്തിറങ്ങാനും തീരുമാനിച്ചു. ......
വിഴിഞ്ഞം : വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്ക്ക് പാരിസ്ഥിക അനുമതിയായി.ഇതു സംബന്ധിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രിലയത്തിന്റെ ഉത്തരവ് ലഭിച്ചതായി മന്ത്രി വിഎന്. വാസവന് അറിയിച്ചു. ......
തിരുവനന്തപുരം: കേരളാ കോൺഗ്രസ് എം യുഡിഎഫിൽ വരുന്നതിൽ എതിർപ്പില്ലെന്ന് പാലാ എംഎൽഎ മാണി സി കാപ്പൻ. എന്നാൽ, പാലാ സീറ്റ് കേരള കോൺഗ്രസ് എമ്മിന് വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ......
കൊച്ചി- ബി ജെ പി സംസ്ഥാന കോർ കമ്മിറ്റി യോഗം ഹോട്ടൽ മറൈൻ ഇന്നിൽ ചേർന്നു.ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ കേന്ദ്ര മന്ത്രിയും സംസ്ഥാന പ്രഭാരിയുമായ പ്രകാശ് ജാവദേകർ. ദേശീയ വക്താവും സംസ്ഥാന സഹ പ്രഭാരിയുമായ അപരാജിത സാരംഗി എം.പി. ......